Monday, October 29, 2012

Vaathilil Aa Vaathilil lyrics in Malayalam / വാതിലില്‍ ആ വാതിലില്‍

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ..
പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ...
പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു..
ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു..

കാണാനോരോ വഴി  തേടി , കാണും  നേരം  മിഴി മൂടി..
ഓമലെ… നിന്നീലെയോ, നാണമായ്  വഴുതീലെയോ

പുന്നാരം..
ചൊരിയും അളവിലവള്‍  ഇളകി മറിയുമൊരു കടലായി

കിന്നാരം..
മറയുമഴകിലവള്‍ ഇടറി നിവരുമൊരു മഴയായി

കളിചിരി നിറവുകള്‍ കണി മലരിതലുകള്‍ വിടരുവതനുമയിലായ്‌

ചെഞ്ചുണ്ടില്‍,  ചെഞ്ചുണ്ടില്‍ ,  ചെഞ്ചുണ്ടില്‍ താനേ..
ചെഞ്ചുണ്ടില്‍,  ചെഞ്ചുണ്ടില്‍ ,  ചെഞ്ചുണ്ടില്‍ താനേ…

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ  നിന്നീലെ..
പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ...
പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

ഏതോ കതകിന്‍ വിരി നീക്കി, നീല കണ്മുന എറിയുംപോള്‍
ദേഹമോ... തളരുന്നുവോ... മോഹമോ.. വളരുന്നുവോ...

നിന്നോളം..
ഉലകിലോരുവല്‍  ഇനി  അഴകുതികയുവതിനില്ലല്ലോ 

മറ്റാരും..
വരളും മിഴിയിലിനി കുളിര് പകരുമതിനില്ലല്ലോ

ഓ… നറുമൊഴി അരലുകള്‍ കരളിലെ കുരുവികള്‍ കുറുകുവതനുപമമായ്…

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ താനേ..
ചെഞ്ചുണ്ടില്‍ , ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ താനേ…

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ..
പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ...
പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു..
ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു …

Lyricist : Rafeeq Ahammed

(If you find any mistake, please leave it as a comment)

Wednesday, October 10, 2012

Attumanal Payayil Lyrics in Malayalam / ആറ്റുമണല്‍ പായയില്‍

ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിഏറി പോയില്ലേ
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോ രോര്‍മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ഞാടികുരുവി
നിന്നെ  കാത്തീ തീരത്തെന്റെ  മോഹം  വേരോടി
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിഏറി പോയില്ലേ

മണ്‍വഴിയില്‍ പിന്‍വഴിയില്‍  കാലചക്രം  ഓടാവേ
കുന്നിലങ്ങള്‍  പൂമരങ്ങള്‍  എത്രയോ  മാറിപ്പോയ്‌ 

കാണേ നൂല്പുഴ  എങ്ങോ  മാഞ്ഞൂ 

നെരോഴിഞ്ഞ  വെണ്‍  മണലില്‍  തോണി  പോലെ  ആയി  ഞാന്‍
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിഏറി പോയില്ലേ

കാല്‍തളകള്‍  കൈവളകള്‍  മാറ്റി  നീ  എത്രയോ
അന്ന്  തന്ന  പൊന്നിലഞ്ഞി  മാല  നീ  ഓര്‍ക്കുമോ 

വേലയും  പൂരവും  എന്നോ  തീര്‍ന്നു 

ആളൊഴിഞ്ഞ  കോവിലിലെ  കൈവിളക്കായ്‌ നിന്നു  ഞാന്‍